കൊമ്പന്മാരുടെ അടുത്ത അങ്കം ഫറ്റോർടയിൽ 🔥🔥🔥

  • February 18, 2019
  • manjappada
  • Club News
  • 0
  • 291 Views

സീസണിലെ അവസാനത്തെ എവേ മത്സരത്തിന് എഫ്.സി. ഗോവെക്ക് എതിരെ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്… നിലോ വെങ്ങാടയുടെ കീഴിൽ മികച്ച ശൈലിയിൽ മുന്നേറുകയാണ് നമ്മുടെ ബ്ലാസ്റ്റേഴ്‌സ്, പ്ലേ ഓഫ്‌ സാധ്യതകൾ അസ്തമിച്ചെങ്കിലും മഞ്ഞപ്പട ആരാധകർക്ക് മികച്ച കളി കാഴ്ചവെച്ചു സന്തോഷത്തോടെ ഈ സീസൺ അവസാനിപ്പിക്കാൻ വേണ്ടി തന്നെയായിരിക്കും ബ്ലാസ്റ്റേഴ്‌സ് ബൂട്ട് കെട്ടുക. പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനക്കാരായ ഗോവെയെ അവരുടെ തട്ടകത്തിൽ പരാജയപ്പെടുത്തുക അത്ര എളുപ്പമായിരിക്കില്ല, എന്നിരുന്നാലും ഗ്രൗണ്ടിൽ ഇറങ്ങുന്ന 90 മിനിറ്റും ബ്ലാസ്റ്റേഴ്‌സ് പൊരുതി തന്നെ കളിക്കും എന്നു തന്നെയാണ് വിശ്വാസം…


ചെന്നൈയിൻ എഫ്.സി. യെ കലൂരിൽ 3-0 ത്തിനു പരാജയപ്പെടുത്തിയ ആവേശത്തിലാണ് ഫറ്റോർടയിൽ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക…
കഴിഞ്ഞ മത്സരത്തിലെ ബ്ലാസ്റ്റേഴ്‌സിന്റെ യുവ ഗോൾ കീപ്പറായ ധീരജ്‌ സിങ്ങിന്റെ മികച്ച പ്രകടനവും പ്രതിരോധനിരയുടെ ഒത്തിണക്കവും നിലോ വിങ്ങാടയുടെ തന്ത്രങ്ങളും തന്നെ ഈ കളിയിലും പ്രതിഭലിക്കും എന്നു തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷ…

Facebook Comments