കൊച്ചിയിൽ ഇന്ന് പൊടിപാറും പോരാട്ടം

  • November 5, 2018
  • manjappada
  • Club News
  • 0
  • 3070 Views

ഐ എസ് എൽ അഞ്ചാം സീസണിലെ സതേർൺ ഡെർബിയാണ് ഇന്ന് നടക്കുന്നത്. നമ്മുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ് സി യെ നേരിടും. വൈകീട്ട് 7:30 ന് കൊച്ചി ജവാഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ആണ് കിക്ക്‌ ഓഫ്. കൊമ്പന്മാരുടെ മൂന്നാമത്തെ ഹോം മത്സരമാണ് ഇന്ന് നടക്കാനിരിക്കുന്നത്.എതിരാളി ബെംഗളൂരു എഫ് സി ആയതിനാൽ മത്സരം പൊടി പൊടിക്കും. ഇരുവരും ഐ എസ് എല്ലിലെ വമ്പൻ ശക്തികളാണ്. ഏവരും കാത്തിരുന്ന ഒരു മത്സരം കൂടിയാണ് ഇത്. അത് കൊണ്ട് തന്നെ സ്റ്റേഡിയത്തിൽ മഞ്ഞ കടൽ തന്നെ പ്രതീക്ഷിക്കാം. ആർത്തിരമ്പുന്ന മഞ്ഞ കടലിൽ തീ പാറുന്ന ഒരു പോരാട്ടം തന്നെ ആയിരിക്കും ഇത്. ഇരു ടീമുകളും ഇത് വരെ തോൽവി ഏറ്റുവാങ്ങിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ബെംഗളൂരു എഫ് സി യാണെങ്കിൽ നാല് കളികളിൽ നിന്ന് 10 പോയിന്റുമായി നാലാം സ്ഥാനത്താണ്. ഒരു സമനിലയും മൂന്ന് വിജയങ്ങളുമാണ് അവർ കൈക്കലാക്കിയിരിക്കുന്നത്. അത് കൊണ്ട് തന്നെ ഈ മത്സരം കനക്കും. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം ബെംഗളൂരു ഇന്ന് ബ്ലാസ്റ്റേഴ്‌സിനെ നേരിടുകയാണ്.

ബ്ലാസ്റ്റേഴ്സിനാകട്ടെ അഞ്ചു കളികളിൽ നിന്ന് ഏഴ് പോയിന്റുമായി ആറാം സ്ഥാനത്താണ്. ഒരു വിജയവും നാല് സമനിലയുമാണ് നമ്മുടെ പക്കൽ ഉള്ളത്. അത് കൊണ്ട് തന്നെ ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്. ശക്തരായ എതിരാളികളെ നേരിടാൻ ഒരുങ്ങുബോൾ വലിയ ഒരു പ്രകടനം തന്നെ ആവശ്യമാണ്. കഴിഞ്ഞ കളിയിൽ നമ്മൾ കണ്ടു ഒരുപാട് അവസരങ്ങൾ നമുക്ക് ഉണ്ടാക്കാൻ സാധിച്ചു ,എന്നാൽ അതൊന്നും ഗോൾ ആക്കി മാറ്റാൻ സാധിച്ചില്ല. പക്ഷെ എക്കാലത്തെയും മികച്ച ഒരു അറ്റാക്കിങ് ഫുട്ബോൾ നമ്മൾ കണ്ടു. അത് കൊണ്ട് തന്നെ ബെംഗളൂരു എഫ് സി യുമായി ഇതു പോലെ കരുത്തുറ്റ പ്രകടനം ഉണ്ടാവും. പിഴവുകൾ നികത്തി കൂടുതൽ ശക്തിപ്രാപിച്ച് മുന്നേറാൻ തയാറായി തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങുന്നത്.

ഡി ജെ കഴിഞ്ഞ കളിയിലെ അതെ ടീമിനെ ഇറക്കാൻ സാധ്യത കൂടുതലാണ്. കാരണം മികച്ച ഒരു മത്സരമായിരുന്നു അത്. കഴിഞ്ഞ മത്സരത്തിലെ മോശം റെഫ്രീയിങ് നമ്മൾ കണ്ടതാണ്. എന്ത് കൊണ്ടും വിജയം നേടാൻ പറ്റുന്ന ഒരു മത്സരമായിരുന്നു അത് പക്ഷെ ബ്ലാസ്റ്റേഴ്‌സിന് കിട്ടേണ്ട ആ മൂന്ന് പോയിന്റ് മോശം റെഫ്രീയിങ് കാരണം കിട്ടാതെ പോയി . അത് ഇത്തവണ ഉണ്ടാവില്ല എന്നു കരുതുന്നു. കൊമ്പന്മാർ ഇന്ന് കളത്തിലിറങ്ങുന്നത് രണ്ടും കല്പിച്ചാണ്. ബെംഗളൂരുവിനെതിരെ ഇതുവരെ ജയിക്കാൻ സാധിച്ചിട്ടില്ല. പക്ഷെ ഇത്തവണ അതെല്ലാം മാറ്റിമറിച്ചുകൊണ്ട് പോരാടാൻ തയ്യാറായി തന്നെയാനു നമ്മുടെ പടയാളികൾ. കാത്തിരിക്കാം കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ ചൂടേറും പോരാട്ടത്തിനായി.

Facebook Comments