കൂടെ ഉണ്ടാവും ബ്ലാസ്റ്റേഴ്‌സിനൊപ്പം

  • November 16, 2018
  • manjappada
  • Fans Blog
  • 0
  • 1552 Views

‘’മഞ്ഞപ്പട’’ ഒരു പക്ഷെ ഇന്ത്യയൊട്ടാകെ ആ പേരറിയാത്ത ഒരു ഫുട്ബോൾപ്രേമിയും ഉണ്ടാകില്ല

ഒരിക്കലെപ്പോഴോ സന്തോഷ് ട്രോഫി നമ്മുടെ കയ്യിൽ ഉണ്ടായിരുന്നെന്ന് നമ്മൾ നമ്മുടെ തലമുറയെ പറഞ്ഞു പഠിപ്പിച്ചു. പഠിപ്പിക്കേണ്ടി വന്നു നമുക്ക്! കാരണം കേരള ഫുട്ബോൾ അത്രത്തോളം മലയാള മനസ്സിൽ നിന്ന് വേരറ്റു പോയിരുന്നു. മലബാറിന്റെ കാളിയരങ്ങുകൾ അപ്പോഴും കാല്പന്തിന്റെ കാല്പനിക സൗന്ദര്യത്തിന് പുറകെ തന്നെയായിരുന്നു സെവെൻസോ അല്ലെങ്കിൽ ഫൈവ്സ് ഇത് മാത്രമായി ഒരു അസ്തമയ സൂര്യനെ പോലെ കേരള ഫുട്ബോൾ ഫെഡറേഷൻ പോലും നമ്മുടെ മുന്നിൽ നിസ്സഹായത കാണിച്ച നിന്നിട്ടുണ്ട്. വർഷത്തിൽ വരുന്ന മലപ്പുറത്തെ കോട്ടപ്പടിയിലെ അര്ജന്റീന ബ്രസീൽ സ്വപ്ന ഫൈനൽ എന്ന നമ്മുടെ പ്രദർശന മത്സരം മാത്രമായിരുന്നു നമ്മൾ മലയാളികൾക് കേരള ഫുട്ബോളിന്റെ ലെവൻസ് ഫുട്ബോൾ😥

ഒരിക്കൽ ഇന്ത്യൻ പ്രീമിയർ ലീഗ് എന്ന കുട്ടി ക്രിക്കറ്റ് പോലെ ഇന്ത്യൻ ഫുട്ബോളിനും ഒരു കളിത്തട്ടൊരുങ്ങി ക്രിക്കറ്റ് പോലെ ആവേശം വൻകരകൾ അതിർത്തി കടന്ന ഒരു രാജ്യത്തിൻറെ പേരിലല്ല. കത്തിയമർന്ന് ചാരമായി തുടങ്ങിയ ആ കാല്പന്തിന്റെ താളവട്ടത്തിനായി അതെ ‘’ഇന്ത്യൻ സൂപ്പർ ലീഗ്’’

കൊതിച്ചിരുന്നു ഒരുപാടൊരുപാട് പക്ഷെ ദൈവം വിളി കേട്ട പോലെ കേരളമണ്ണിന് സ്വന്തമായി ഒരു ഫുട്ബോൾ ടീം😍ഇരട്ടിമധുരം പോലെ കാവലാളായി ഒരു കായിക ദൈവത്തെയും

ഞങ്ങൾ അവിടെ നിന്ന് തുടങ്ങി ഒരു പക്ഷെ ഇന്ത്യൻ കായിക രംഗം ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഒരു ആവേശത്തിന്റെ തിരയിളക്കം പോലെ……………….. ‘’മഞ്ഞപ്പട’’
അതെ ശെരിക്കും ആ തിരിച്ചു വരവിനായി മലയാള മണ്ണിൽ ഫുട്ബോൾ എന്ന ആ നാല് വരക്കുള്ളിലെ അത്ഭുധത്തിന് കാതോർത്തു ….

ഇന്ത്യൻ ഭൂപടത്തിൽ ഇങ് താഴെ ഉറങ്ങി കിടന്ന കേരളം എന്ന കൊച്ചു സംസ്ഥാനത്തെ ഫുട്ബോൾ രംഗത്തു ഉയർച്ചയുടെ പടവുകൾ താണ്ടാൻ വഴി കാണിച്ചു മറ്റുള്ളവർക് മുകളിൽ എത്തിച്ചു…..
.അതെ മഞ്ഞപ്പട അത് വെറും ഒരു ഫുട്ബോൾ ടീമിന്റെ ആവേശത്തിന് മാത്രമായിരുന്നില്ല അത് കേരള ഫുട്ബോളിന്റെ നെടുംതൂണാവാനുള്ള ഒരുക്കത്തിലായിരുന്നു. കാരണം !!! ഈ മഞ്ഞപ്പടയുടെ കൂടെ കൂടിയവർ ഭൂരിഭാഗവും ഫുട്ബോൾ എന്ന വികാരത്തെ നെഞ്ചിൽ ചേർത്ത് വെച് അല്ലെങ്കിൽ സ്വപ്നം കണ്ട് നാട്ടിലെ ഏതെങ്കിലും ഒരു മൺപാതയിൽ വിശ്രമിച്ചവരായിരുന്നു

സീസൺ തുടങ്ങി <<<<പലപ്പോഴും ആവേശവും സങ്കടവും ദേഷ്യവും വന്നു ,പക്ഷെ അതെല്ലാം കേരളത്തിൽ ഫുട്ബോൾ അറിയുന്ന ഏട്ടന്മാരെയും അനിയന്മാരെയും ഒരിക്കലും വിട്ടു പോവാൻ തോന്നിക്കില്ല കാരണം അവരെ ചേർത്ത് പിടിച്ചത് മഞ്ഞപ്പട ആയിരുന്നു ———ഓടി നടന്നു അവർ ഇന്ത്യയൊട്ടാകെ ഹോം മാച്ചും എവേ മാച്ചും കാരണം അവർക്കറിയാം ആവേശം തരാൻ കൂടെയില്ലാത്ത ഒരു കളിക്കാരന്റെ മനസ്സ്. പല കളിമൈതാനങ്ങളിലും കാമറ കണ്ണുകൾ കാത്തു നിന്ന് ആ മഞ്ഞക്കുപ്പായക്കാരെ, ഏത് കളിമൈതാനവും ഹോം ഗ്രൗണ്ട് ആകുന്ന ആ പന്ത്രണ്ടാമന്മാരുടെ ജാലവിദ്യക്കായി ... പലരും ആക്രോശിച്ചു നമ്മൾക്കെതിരെ!!! കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ടീമിന്റെ ക്യാഷ് കൊണ്ടാണ് ഈ കാണിക്കുന്നതൊക്കെ എന്ന് പക്ഷെ ഒരിക്കലെങ്കിലും മഞ്ഞപ്പടയുടെ കൂടെ ഗ്രൗണ്ടിൽ കയറിയവർക്കറിയാം കാസഗോഡ് മുതൽ തിരുവനന്തപുരം വരെ ഉള്ളവരുടെ ഒരു നീണ്ട നിര അവർ തമ്മിൽ സംസാരിക്കുന്നു ഒരിക്കലും നേരിട്ട് കാണാത്തവർ പോലും,ചിലർ പരസ്പരം കെട്ടിപ്പിടിക്കുന്നു ശബ്ദത്തിലൂടെയും ഫോട്ടോയിലൂടെയും മാത്രം കണ്ടവരെ നേരിട്ട് കണ്ടതിന്റെ സന്ദോഷത്തിൽ. അവരോട് ചോദിക്കണം നിങ്ങൾ ഓരോരുത്തരും എത്രത്തോളം കഷ്ടപ്പെട്ടാണ് ഈ അറബിക്കടലിന്റെ റാണിയുടെ തീരത്തു എത്തിയതെന്ന്. അവിടെ നിങ്ങൾക്കൊരു അത്ഭുതം കൂടെ ഒരുക്കിവെച്ചിട്ടുണ്ട് മഞ്ഞപ്പട തങ്ങളുടെ ടീം എത്ര ഗോളിന് പിറകിലാണെങ്കിലും ചങ്ക് പൊട്ടി അലറി വിളിക്കുന്ന ഒരു അത്ഭുധത്തെ. ആ വിളിക്ക് കാരണം അന്വേഷിച് തല അധികം പുകക്കേണ്ട ഈസ്റ്റ് ഗ്യാലറിയുടെ ഇടത് ഭാഗത്തു അതിനുള്ള ഉത്തരം ഒരു ബാനറുകണക്കെ ആടിക്കളിക്കുന്നുണ്ടാവും ‘’Never Give Up ‘’ എന്ന്. അവിടെ നിങ്ങൾക് കാണാം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കളിയാശാൻ അൽസ്‌ഫെർഗുസനേക്കാൾ മികച്ച ഫുട്ബോൾ കോച്ചുകളെ ..... അവിടെ നിങ്ങൾക് കാണാം ഏതൊരു രാഷ്ട്രീയ നേതാവിനെയും വെല്ലുന്ന തരത്തിൽ തങ്ങളുടെ ഫാൻസിനെ ഒരേ താളത്തിൽ ചാന്റ് ചൊല്ലിക്കുന്ന മഞ്ഞപ്പടയുടെ കൂട്ടുകാരെ ഇത്രയും ചെയ്തിട്ടും ഒരു കപ്പ് ഇല്ലാല്ലോടെ എന്ന് ചോതിക്കുന്നവർക്കുള്ള മറുപടി ഞങ്ങളെ വിട്ട് പോയെങ്കിലും സച്ചിൻ ഒരിക്കൽ പറഞ്ഞ മറുപടിയാണ് മനസ്സിൽ വരുന്നത്...കാത്തിരിക്കണം ഒരു പക്ഷെ ആവേശം കെട്ടുപോവാതെ കൂടെ നിൽക്കാൻ നമുക്കെ കഴിയു എന്ന് കാണിച്ചു കൊടുക്കണം. കാത്തിരിപ്പിനൊരു വിരാമം പോലെ ദൈവം നമുക്ക് ഈ ടീമിനെ തന്നെങ്കിൽ. ആ വർണം മഴവില്ല് തീർക്കുന്ന നമ്മുടെ isl കിരീടവും നമ്മുടെ ഗ്രൗണ്ടിൽ എത്തും. കൂടെയുണ്ടാവണം ആളൊരുത്താനായി ബ്ലാസ്റ്റേഴ്സിന്റെ കൂടെ 🖋Ameer mohammed mltr 💛

Facebook Comments