കണ്ണടച്ച് ഇരുട്ടാക്കുന്ന റഫറിമാർ

  • November 3, 2018
  • manjappada
  • Fans Blog
  • 0
  • 1530 Views

കണ്ണടച്ച് ഇരുട്ടാക്കുന്ന റഫറിമാർ

ISL ഇന്ത്യൻ ഫുടബോളിനു വളരെ വലിയൊരു ഭാവി വാഗ്ദാനം ചെയ്യുമ്പോൾ തുടർച്ചയായി വരുന്ന മോശം റഫ്രയിങ് ടുർണമെന്റ് ന്റെ തന്നേ നിറം കെടുത്തുന്നു..
ഓരോ മോശം തീരുമാനങ്ങളും ഒരു മത്സരത്തിന്റെ തന്നേ വിധി യെ സ്വാധീനിക്കുമ്പോൾ ഒരു ചെറിയ വിഷയമായി അതിനെ തള്ളി കളയാൻ കഴിയില്ല..
ബ്ലാസ്റ്റേഴ്‌സ് ഉം പൂനെ യും തമ്മിലുള്ള മത്സരം അതിനു ഏറ്റവും അവസാനത്തെ ഒരു ഉദാഹരണം ആണ്..
ഒരു ടീം പ്രതിഷേദിക്കുമ്പോഴേക്ക് ഗോൾ ഡിസെല്ലോ ചെയ്യുക..
ലോക ഫുടബോളിൽ തന്നേ കേട്ടുകേൾവി ഇല്ലാത്ത കാര്യങ്ങൾ ആണിതൊക്കെ..
കോടികൾ മുടക്കി നടത്തപ്പെടുന്ന ഒരു ലീഗ് ൽ എന്ത് കൊണ്ട് സെവൻസ് നിലവാരം പോലുമില്ലാത്ത റഫറി മാരെ നിയമിക്കുന്നു..
വിദേശ റഫറി മാരും ക്വാളിറ്റി റഫറീ യിങ് ഉം ഇല്ലെങ്കിൽ പല ടീമുകൾക്കും മുന്നോട്ടുള്ള പോക്ക് പ്രയാസകരമായി തീരും..
ഒരു റഫറീ കളിയുടെ ഗതിയെ സ്വാധീനിക്കുക എന്ന് പറയുന്നത് വളരെ ഗുരുതരമായ വീഴ്ചയാണ്…
ISL ന്റെ അധികാരികൾ ഇനിയും കണ്ണ് തുറന്നില്ലെങ്കിൽ ടുർണമെന്റ് ന്റെ ഭാവി തന്നേ അവതാളത്തിൽ ആകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചേരും..
മഞ്ഞപ്പട മുന്നോട്ടു വെച്ച പ്രതിഷേധത്തെ മറ്റു ഫാൻസ്‌ ക്ലബ്‌ കളും ഏറ്റെടുക്കും എന്ന പ്രതീക്ഷയോടെ…

#GoodRefBannaPadega

🖋സിനാൻ ഇബ്രാഹിം

Facebook Comments