കണ്ടീരവയിൽ ഇന്ന് അഭിമാനപോരാട്ടം

  • February 6, 2019
  • manjappada
  • Club News
  • 0
  • 315 Views

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബെംഗളൂരു എഫ് സി യെ നേരിടും. ഇനി ഒന്നും നഷ്ടപെടാനില്ല ബ്ലാസ്റ്റേഴ്സിന്. നിലവിൽ ഒൻപതാം സ്ഥാനത്താണ് കൊമ്പന്മാർ. പുതിയ പരിശീലകന്റെ കീഴിൽ ഏറെ മാറ്റങ്ങൾ ഇന്ന് ടീമിൽ കാണുവാൻ സാധിക്കും. കാരണം ഇന്ന് നടക്കാനിരിക്കുന്നത് വലിയ ഒരു പോരാട്ടമാണ്.

സന്ദേശ് ജിങ്കാൻ നയിക്കുന്ന ടീം വളരെ ആവേശത്തോടെയാണ് ഈ പോരാട്ടത്തെ കാത്തിരിക്കുന്നത്. ആരാധകർ എല്ലാ മുന്നൊരുക്കങ്ങളും ഒരുക്കിയിട്ടുണ്ട്. ടീമിനെ സപ്പോർട്ട് ചെയ്യാൻ അവർ ഉണ്ടാവും അവിടെ. ഇനി കളികളത്തിൽ തീ പാറുന്ന പോരാട്ടം ബ്ലാസ്റ്റേഴ്‌സ് കാഴ്ചവെക്കുക എന്നുള്ളതാണ്. ഇതുവരെ കഴിഞ്ഞതെല്ലാം ഓർത്തെടുക്കാൻ നമ്മൾ ആഗ്രഹിക്കുന്നില്ല. ഇനി മുൻപോട്ടുള്ള മത്സരത്തിൽ മികച്ച ഒരു റിസൾട്ട് ആണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അത് ടീമിന് വലിയ ഒരു ആത്മവിശ്വാസമായിരിക്കും നൽകുക .

ഇന്നത്തെ മത്സരത്തിൽ ഒരു പോസിറ്റീവ് റിസൾട്ട് ഒരുക്കാൻ സാധിച്ചാൽ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം അത് വലിയ ഒരു കാര്യമായിരിക്കും. കാരണം ഇന്ന് ഏറ്റുമുട്ടാൻ പോവുന്നത് ഐ.എസ്.എല്ലിലെ മികച്ച ഒരു ടീമുമായാണ്. എതിരാളി ബെംഗളൂരു എഫ്.സിയായത് കൊണ്ടുതന്നെ അതിനുള്ള മുന്നൊരുക്കങ്ങൾ എല്ലാം തന്നെ കോച്ച് നിലോ വിൻഗാഡോ എടുത്തിട്ടുണ്ടാവും.
അതെ സമയം ആരാധകരുടെ പോരാട്ടം കൂടിയാണിത് കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ കൂട്ടയ്മയായ മഞ്ഞപ്പടയും ബാംഗ്ലൂർ എഫ്.സിയുടെ ഫാൻസ്‌ ആയ വെസ്റ്റ് ബ്ലോക്ക് ബ്ല്യൂസും. കാത്തിരുന്ന കാണാം ഏവരും കാത്തിരുന്ന മത്സരത്തിനുവേണ്ടി.

Facebook Comments