ഒരു ‘മഞ്ഞ’ക്കഥ..

  • June 30, 2018
  • manjappada
  • Fans Blog
  • 0
  • 1622 Views

നമ്മുടെ നാട്ടിലെ മഞ്ഞപ്പടയുടെ വീരകഥകൾ റഷ്യയിൽ ആദ്യം അവതരിപ്പിച്ചത് ബ്രസീലിയൻ മഞ്ഞപ്പടയോടായിരുന്നു.. അവർക്കെന്ത് ഇന്ത്യൻ ഫുട്ബോൾ വന്നിരിക്കുന്നു, ഞാൻ പറയുന്നത് അവർ കാര്യമാക്കില്ലെന്നു വിചാരിച്ചു.. പക്ഷെ, കൊച്ചി സ്റ്റേഡിയം മഞ്ഞക്കടൽ ആക്കിയ വീഡിയോസും ഫോട്ടോകളും അവരെ കാണിച്ചു.. എല്ലാവരും അത് വളരെയധികം താല്പര്യത്തോടെ നോക്കി.. പിന്നീട് നടന്നത് അപ്രതീക്ഷിതമായ കാര്യമാണ്.. അവരുടെ കൂട്ടത്തിലെ കാരണവർ ഞാൻ ധരിച്ചിരുന്ന ബ്ലാസ്റ്റേഴ്‌സ് ജേഴ്സി അവരിലൊരാളുടെ ജേഴ്‌സിയുമായി വച്ചു മാറാൻ പറഞ്ഞു.. ഒരു കളി ജയിച്ച ഫീലിങ്ങുമായി ഞാൻ ആൻഡ്രെയിന്റെ ജേഴ്‌സി വാങ്ങി എന്റെ ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സി അവനു കൊടുത്തു.. പിന്നീട് അവരോടൊപ്പം ആഘോഷങ്ങളിലും പങ്കെടുത്തു.. ഇപ്പോഴും ആധികാരികമായി എനിക്ക് പറയാൻ സാധിക്കുന്ന കാര്യം, ബ്രസീൽ ആരാധകരെക്കാളും കൂടുതലായി ഗാലറി മഞ്ഞക്കടൽ ആക്കുന്നത് നമ്മൾ ബ്ലാസ്റ്റേഴ്‌സ് കാണികൾ തന്നെയാണ്.. റഷ്യയിൽ ഇത് വരെ കഴിഞ്ഞ ബ്രസീൽ മത്സരങ്ങളിൽ കണ്ടതിനെക്കാളും കൂടുതൽ ‘മഞ്ഞകളെ’ കൊച്ചിയിൽ ഞാൻ കണ്ടിട്ടുണ്ട്.. പക്ഷെ ബ്രസീൽ മഞ്ഞകൾ കുറച്ചു കൂടി ഓർഗനൈസ്ഡ് ആണ്. അവർ പെട്ടെന്ന് തന്നെ ഒന്നായി ചാന്റ് ചെയ്യുകയും അത് എല്ലാ ഭാഗത്തും എത്തുകയും ചെയ്യുന്നു.. നമ്മൾ ഇനി ചെയ്യേണ്ടത്, മഞ്ഞപ്പട സ്റ്റാന്റിൽ മാത്രം ഒതുങ്ങിയ നമ്മുടെ ചാന്റ്‌, സ്റ്റെപ്പുകൾ എല്ലാം ഗാലറിയുടെ എല്ലാ മൂലയിലും എത്തിക്കണം.. അതിനായി ഒന്നുകിൽ ടിക്കറ്റ് ബുക് ചെയ്യുമ്പോൾ എല്ലാ മൂലയിലും ആവേശം ഉണ്ടാകുന്ന രീതിയിൽ ഉള്ള ടീം സെറ്റ് ആക്കണം.. 10-20 മെമ്പേഴ്‌സ് മതിയാകും, അല്ലെങ്കിൽ മാനേജ്‌മെന്റ് സഹായത്തോടെ എല്ലാ ഭാഗത്തും ഇതേ പോലെ ടീമിനെ വിന്യസിക്കുക.. ടീം ഓരോ ജില്ലാ വിങ്ങുകളുടെ അംഗങ്ങൾ ആയിട്ടോ, വാട്സ്ആപ് ഗ്രൂപ്പ് ആയിട്ടോ സെറ്റ് ചെയ്താൽ നല്ലതാകും എല്ലാ കളികളിലും ഇതേ രീതി പിന്തുടർന്നാൽ കുറച്ചു സമയത്തോടെ ഒരു ശീലമായി മാറിക്കോളും.. ഓരോ 5 മിനിറ്റിലോ, 10 മിനിറ്റിലോ,മാറി മാറി ചാന്റ്‌ ചെയ്യുന്ന ഫോർമാറ്റ് വച്ചാൽ സമയം മാത്രം നോക്കി ഓരോ ചാന്റും മുഴങ്ങി കേൾക്കും.. എല്ലാ കോണിൽ നിന്നും ശബ്ദം ഒരേ പോലെ വരുന്നതോടെ നമ്മുടെ പ്രശ്നം പരിഹരിക്കപ്പെടും.. അതേ, ഇന്ന് ലാ ലിഗ ടീം വരുന്നു.. നാളെ എല്ലാ ലീഗിലെയും ടീമുകൾ വരും.. അവരുടെ മുന്നിൽ നമ്മൾ വെറും മഞ്ഞപ്പട മാത്രമല്ല, ഇന്ത്യൻ ഫുട്ബോൾ ലോക നിലവാരത്തിൽ എത്തുമ്പോൾ നമ്മൾ കാണികളും അതേ നിലയിൽ എത്തണം.. അതിനായി എല്ലാവരും ശ്രമിക്കുക.. ഇൻഡ്യയിലെ എല്ലാ സ്റ്റേഡിയങ്ങളും കാണികളെ കൊണ്ട് നിറയട്ടെ, നമുക്കു മുന്നിൽ നിന്നു നയിക്കാം..

Facebook Comments