ഒരു ജനതയുടെ സ്വപ്നവും ചിറകിലേറി ഛേത്രിയും കൂട്ടരും കളിക്കളത്തിലേക്ക്

  • January 10, 2019
  • manjappada
  • News
  • 0
  • 603 Views

134 കോടി ജനങ്ങളുടെ പ്രാർത്ഥനയുമായി സുനിൽ ഛേത്രിയും കൂട്ടരും ഇന്ന് U.A.E യെ ഏറ്റുമുട്ടാൻ ഒരുങ്ങുന്നു.
തായ്‌ലൻഡിലെ വന്ന വഴി പായിച്ച ഇന്ത്യൻ ടീം മികച്ച ഫോമിലാണ്. സുനിൽ ഛേത്രിയും കൂട്ടരും ഒരുങ്ങിതന്നെയാണ് ഒരു സമനില എങ്കിലും നേടാൻ ആയാൽ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ഇന്ത്യൻ ടീമിനാവും.

മികച്ച ഫോമിലാണ് ഇന്ത്യൻ മുന്നേറ്റ നിര ഛേത്രി -ഉധാന്ത-ആഷിഖ് സഖ്യത്തെ തന്നെ കോൺസ്റ്റഡൈൻ കളത്തിലിറക്കാനാണ് സാധ്യത.

ഗോൾ പോസ്റ്റിൽ വൻമതിലായി നിൽക്കാൻ ഗുർപ്രീതും പ്രതിരോധത്തിലെ കോട്ടയായി സന്ദേശും അനസും. കച്ച മുറുക്കി തന്നെയാണ് ഇന്ത്യൻ ടീം ഇന്ന് ഇറങ്ങുന്നത്. ഒപ്പം ടീമിലെ രണ്ടു മലയാളി ചുണക്കുട്ടികൾ മലപ്പുറത്തുകാരായ ആഷിക് കുരുണിയനും അനസ് എടത്തൊടികയും.
രണ്ടു പേരും കഴിഞ്ഞ മത്സരത്തിൽ നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു.

ഗ്രൂപ്പ്‌ എ യിൽ നിലവിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ചരിത്രം തിരുത്തിയ തായ്‌ലന്റിന് എതിരെ ഉള്ള വിജയത്തിന് ശേഷം നല്ല ആവേശത്തിലാണ് ഇന്ത്യൻ ഫുട്ബോൾ പ്രേമികൾ. രാത്രി 9:30 ക്ക് അബുദാബിയിലെ സയ്ദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ ആണ് പോരാട്ടം.
കാത്തിരിക്കാം നമ്മൾ കൊതിക്കുന്ന ആ വിജയവർത്തക്കായി

OneNationOneDream🇮🇳
BackTheBlues💙
AsianDreams

Facebook Comments