ഏഷ്യൻ സ്വപ്നം സാക്ഷാത്കരിക്കാൻ ഇന്ത്യ

  • January 6, 2019
  • manjappada
  • News
  • 0
  • 252 Views

എരിയുന്ന സൂര്യനെ പോലെ ഇവിടെ ഓരോ ആളുകളുടെയും നെഞ്ചിൽ തീ കനലാണ്. വേറെ ഏതിനും കീഴടക്കാൻ പറ്റാത്ത ഒരു ലഹരിയാണ് അതിന് കാരണം. വെറും ഒരു സ്വപ്നം മാത്രമല്ല ഏവരുടെയും വികാരമാണ് കാല്പന്ത്. നീലാകാശത്തെ സാക്ഷ്യം വച്ച് നമ്മുടെ നീല കുപ്പായക്കാർ കളത്തിലിറങ്ങുമ്പോൾ ഏവർക്കും ആവേശത്തിന്റെ കൊടുമുടിയാണ് അല തല്ലിയടിക്കുന്നത്. ഉറങ്ങുന്ന ഭീമനായിട്ടാണ് ഇന്ത്യയെ ഏവരും വിശേഷിപ്പിക്കുന്നത്. ഓരോ ദിവസം കൂടുമ്പോഴും നമ്മൾ കൂടുതൽ കരുത്താർജിച്ച് വരുകയാണ്. ഒരു നാൾ അല്ലെങ്കിൽ ഒരു നാൾ നമ്മൾ കടന്നു വരും ലോകത്തിന്റെ ഏറ്റവും വലിയ വേദിയിലേക്ക്. വരുക തന്നെ ചെയ്യും, അന്ന് നമ്മൾ കത്തിയെരിയുന്ന സൂര്യനെ പോലെ തിളങ്ങി നിൽക്കും ലോകത്തിന്റെ പടുകൂറ്റൻ വേദിക്ക് സാക്ഷ്യം വഹിച്ച്.

ഇപ്പോൾ അതിനുള്ള ആദ്യ ചുവട്‌ പടിയാണ് എ.എഫ്.സി ഏഷ്യൻകപ്പ്.അറേബ്യൻ മണ്ണിൽ ഇന്ന് നമ്മുടെ പടയാളികൾ പോരാട്ടത്തിന് ഇറങ്ങുകയാണ്. കാത്തിരിക്കാം ഏവരുടെയും സ്വപ്ന തുല്യമായ സാക്ഷാത്കാരത്തിനുവേണ്ടി.ഗ്രൂപ്പ്‌ മത്സരത്തിലെ ആദ്യത്തെ പോരാട്ടത്തിറങ്ങുന്ന ഇന്ത്യക്ക് 113 റാങ്കുകാരായ തായ്‌ലൻഡ് ആണ് എതിരാളികൾ.
സുനിൽ ഛേത്രി നയിക്കുന്ന ഇന്ത്യൻ ടീമിനെ സപ്പോർട്ട് ചെയ്യാൻ യൂ.എ.ഇലെ മുഴുവൻ ഇന്ത്യക്കാരും ആർത്തിരമ്പി എത്തും. ദുബായിയിലെ അൽ നഹ്യാൻ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകീട്ട് 7 മണിക്കാണ് മത്സരം. 6 പ്രാദേശിക ഭാഷകളിലായി ഇന്ത്യൻ ടീമിന്റെ മത്സരം സംരെക്ഷണം ഉണ്ട്. ഒപ്പം നമ്മുടെ മാതൃഭാഷ മലയാളത്തിൽ ഏഷ്യാനെറ്റ്‌ മൂവിസിലും ലൈവ് ടെലികാസ്റ് ഉണ്ട്.
കാത്തിരിക്കാം നമ്മൾ കാത്തിരിക്കുന്ന ആവേശപ്പോരാട്ടത്തിനായി.

BackTheBlues💙
OneNationOneDream🇮🇳

Facebook Comments