ഉയരക്കാരൻ ബ്ലാസ്റ്റേഴ്സിലേക്ക്…!!!

  • April 18, 2019
  • manjappada
  • Club News
  • 0
  • 726 Views

ഇന്ത്യൻ ആരോസ് താരം ലവ്പ്രീത് സിംഗ് ബ്ലാസ്റ്റേഴ്സിലേക്ക് . ബ്ലാസ്റ്റേഴ്സ് സി.ഇ.ഒ വീരൻ ഡി സിൽവയുമൊത്ത് താരം നിൽക്കുന്ന ഫോട്ടോയോടൊപ്പം ഫേസ്ബുക്കിലൂടെയാണ് പുതിയ സൈനിങ്ങ് വിവരം ടീം ആരാധകരെ അറിയിച്ചത്.

പഞ്ചാബ് സ്വദേശിയായ ലവ്പ്രീത് കഴിഞ്ഞ സീസണിൽ റിയൽ കാശ്മീരിനെതിരെയാണ് തന്റെ ഐ-ലീഗ് അരങ്ങേറ്റം നടത്തിയത്. ഇരുപത്തൊന്നുകാരനായ ഈ യുവതാരം മിഡ്ഫീൽഡറായാണ് തന്റെ ഫുട്ബോൾ പരിശീലനം ആരംഭിച്ചതെങ്കിലും, ലവ്പ്രീതിന്റെ ഉയരം കണ്ട കോച്ച് ജിതേന്ദർ ശർമയുടെ നിർദ്ദേശ പ്രകാരം ഗോൾ കീപ്പിങ്ങിലേക്ക് ചുവടുമാറുകയായിരുന്നു.

നിലവിൽ ഐ-ലീഗ്, ഐ.എസ്.എൽ താരങ്ങളിൽ ഇന്ത്യൻ ദേശിയ ടീം-ബംഗളൂരു എഫ്.സി ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് സന്ധുവിനു (198cm)  ശേഷം ഏറ്റവും ഉയരമുള്ള താരമാണ് ലവ്പ്രീത് സിംഗ് (195cm).

  • ശരത് കുയ്യാറ്റിൽ

Facebook Comments