ഇന്ന് തോറ്റത് നിങ്ങളല്ല ബ്ലാസ്റ്റേഴ്‌സ്.. ഞങ്ങളാണ്…

  • March 2, 2018
  • manjappada
  • Fans Blog
  • 0
  • 21839 Views

ഇന്ന് ബാംഗ്ലൂർ കണ്ടീരവ സ്റ്റേഡിയത്തിന്റെ വിരിമാറിൽ ഉതിർന്നു വീണ കണ്ണുനീർ തുള്ളികൾക്ക് ഒരുപാട് കഥ പറയാനുണ്ട്…

4 വർഷമായി കേരളക്കര മുഴുവൻ ഹൃദയത്തോട് വെച്ച ഞങ്ങളുടെ ക്ലബ്ബിന്റെ കഥനത്തിന്റെ കഥ..

കഴിഞ്ഞ സീസന്റെ കടം വീട്ടുന്നതും കപ്പടിക്കുന്നതും സ്വപനം കാണുന്ന ലക്ഷകണക്കിന് ഫുട്ബോൾ ആരാധകരുടെ ഹൃദയമിടിപ്പിന്റെ കഥ…

തന്റെ പ്രാണവായു പോലെ കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ദൈവത്തിന്റെ സ്വന്തം ടീമിനെ ഹൃദയത്തോട് ചേർത്ത് വെച്ച് കൊണ്ട് എല്ലാ എവേ ഗ്രൗണ്ടുകളും ഹോം മാച്ചുകളാക്കി കൊടുത്തു ചങ്ക് പൊട്ടി ബ്ലാസ്റ്റേഴ്‌സ് എന്ന് ആർത്തു വിളിച്ചു..
തങ്ങളുടെ സിരകളിലോടുന്ന രക്തത്തിൽ അലിഞ്ഞതാണ് ബ്ലാസ്റ്റേഴ്സും ഫുട്ബോളും എന്ന് പറഞ്ഞു കൊണ്ട് ഇന്ത്യൻ ഫുട്ബോളിനെ തന്നെ അത്ഭുതപ്പെടുത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ ആരാധക കൂട്ടമായ മഞ്ഞപ്പടയുടെ കണ്ണുനീരിന്റെ കഥ…

ഇന്ന് തോറ്റത് നിങ്ങളല്ല ബ്ലാസ്റ്റേഴ്‌സ്..
ഞങ്ങളാണ്…

ടീം പുറത്തായെന്നു ഉറപ്പായിട്ടും കണ്ടീരവ സ്റ്റേഡിയം മഞ്ഞക്കടലാക്കി ബാംഗ്ലൂരുവിന്റെ ഹൃദയത്തിൽ ചവിട്ടി നിന്ന് കൊണ്ട് ഈ സീസണിൽ മനോഹരമായ ഒരു വിടവാങ്ങൽ നിങ്ങൾക്ക് നൽകാമെന്ന് മോഹിച്ചു പോയ ഞങ്ങളാണ് തോറ്റു പോയത്

കഴിഞ്ഞ 17 മത്സരങ്ങൾ തൊണ്ട പൊട്ടിച്ചു ആർത്തു വിളിച്ചതിനു പകരമായി ബാംഗ്ലൂരുവിന്റെ അഹങ്കാരത്തിനു അവരുടെ മണ്ണിൽ വെച്ച് തന്നെ തന്നെ ഞങ്ങൾക്ക് വിജയത്തിന്റെ മധുരമുള്ള സമ്മാനം നൽകുമെന്ന് മോഹിച്ച ഞങ്ങളല്ലേ തോറ്റു പോയത്…

എങ്കിലും നന്ദി ബ്ലാസ്റ്റേഴ്‌സ്…
കഴിഞ്ഞ നവംബർ 17 മുതൽ ഓരോ സെക്കന്റിലും ഞങ്ങളുടെ ഹൃദയത്തിന്റെ വികാരമായതിന്..
ഓരോ രാത്രികളിലും ഞങ്ങളുടെ ചിന്തകളുടെ കാമുകിയായതിന്….
ഒഴിവു സമയങ്ങളിൽ ഞങ്ങളുടെ പ്രാർത്ഥനയായതിന്..
വിജയിക്കുമ്പോൾ ഞങ്ങളുടെ സന്തോഷമായതിന്.. പരാജയപ്പെടുമ്പോൾ ഞങ്ങളുടെ കണ്ണുനീരായതിന്…
അവസാനമായി ഞങ്ങൾക്ക് അന്യം നിന്ന് പോയി തുടങ്ങിയിരുന്ന ഫുട്ബോളിനെ മഞ്ഞക്കടൽ തീർത്തു ഞങ്ങൾക്ക് തിരിച്ചു തന്നതിന്….

ബ്ലാസ്റ്റേഴ്‌സ് നിനക്ക് വേണ്ടി ഞങ്ങൾ പാടിയ പാട്ടുകളും ആടി തിമിർത്ത ദിനങ്ങളും എവിടെയും പോയ് മറയുകില്ല…
ഞങ്ങൾ ഇവിടെ കാത്തിരിപ്പുണ്ട് ഇനിയും ഒരു സീസൺ കാതോർത്തു കൊണ്ട്….
കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന്റെ വിരിമാറിൽ ഞങ്ങൾ കാത്തിരിക്കുന്നു…. ഞങ്ങളുടെ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി….

 

Blog by Mubashir Othukkungal

Facebook Comments