ഇന്ദ്രപ്രസ്ഥത്തിൽ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഡൽഹിക്കെതിരെ

  • January 31, 2019
  • manjappada
  • Club News
  • 0
  • 346 Views

നിലോയുടെ കീഴെ ഉള്ള രണ്ടാം മത്സരത്തിന് ഡൽഹിയിൽ കച്ചകെട്ടുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ മത്സരത്തിൽ നല്ല പ്രകടനം പുറത്തെടുത്തിട്ടും ജയം മാത്രം അകന്നു നിന്നു. മുന്നേറ്റത്തിൽ കഴിഞ്ഞ മത്സരത്തിൽ നിറം മങ്ങിയ ലെൻ ടുഗലിനെ നിലനിർത്തുമോ എന്ന് കാത്തിരിന്നറിയണം.

ഡൽഹിയാകട്ടെ സ്വന്തം തട്ടകത്തിൽ ഒരു ജയം മോഹിച്ചിരിക്കുകയാണ്. രണ്ടു ടീമിലുടെയും ഇനി ഉള്ള ലക്ഷ്യം സൂപ്പർ കപ്പാണ്.

അതെ സമയം ഡൽഹിക്ക് എതിരെ ബ്ലാസ്റ്റേഴ്‌സ് നല്ല രീതിയിൽ ഉള്ള പ്രകടനമാണ് മുൻ സീസണുകളിൽ പുറത്തെടുത്തിട്ടുള്ളത്. അതിന്റെ മേൽകൈ ബ്ലാസ്റ്റേഴ്സിനുണ്ട്.

ഗോൾ കീപ്പർ ധീരജ് നല്ല പ്രകടനം പുറത്തെടുക്കുന്നു.ഡിഫൻസ് ലൈനും നല്ല ഒത്തിണക്കം കഴിഞ്ഞ മത്സരത്തിൽ കാണിച്ചിരുന്നു.ലോങ്ങ്‌ ബോൾ ടാക്ടിക്സിനു പകരം ഷോർട് പാസിംഗ് ഗെയിം ആണ് നെലോ കളത്തിൽ പുറത്തെടുക്കുന്നത്.

മുന്നേറ്റത്തിലെ മറ്റെജ് -സ്ലാവിസ സഖ്യം തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ.ഒപ്പം ചെന്നൈയിൻ എഫ്.സി യിൽ നിന്നെത്തിയ ബോഡോ ബ്ലാസ്റ്റേഴ്സിനായി ആദ്യ മത്സത്തിനു ഇന്നിറങ്ങും.

ഇന്ദ്രപ്രസ്ഥം ഒരുങ്ങി കഴിഞ്ഞു ആവേശം നിറക്കുന്ന പോരാട്ടത്തിനായി ഒപ്പം മഞ്ഞപ്പടയും

Facebook Comments