ഇന്ത്യൻ ഫുട്ബോളിന്റെ ഉരുക്കു കോട്ട ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെയും….

  • June 9, 2018
  • manjappada
  • Fans Blog
  • 0
  • 3483 Views

Ko

ഇന്ത്യൻ ഫുട്ബോളിന്റെ ഉരുക്കു കോട്ട ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെയും…

വസന്തമേ നീ ഇവിടെ വരുമെന്ന് കേൾക്കെ ഞങ്ങൾ.
ഈ ദിവസത്തിനായി കാത്തിരിപ്പായിരുന്നു..
വസന്ത കാലം കൊണ്ട് നീ വരുമെന്ന്
എത്രയോ നാളായി നിനച്ചിരിപ്പാൻ ഞങ്ങൾ
ഒരുപാട് നാളായി ഞങ്ങൾ ചൊല്ലാൻ ആഗ്രഹിച്ചതെന്തോ..
ഇനി മുതൽ ഞങ്ങൾ ഒരുമിച്ചു ചൊല്ലും…..

ഞങ്ങളുടെ സ്വന്തം അനസ്‌ക്ക…

ഇന്ത്യൻ ഫുട്ബോളിൽ വസന്തം തീർത്തവരും തീർത്തു കൊണ്ടിരിക്കുന്നവരും ഒരുപാടുണ്ട്..
യൂറോപ്പിന്റെ വേഗതയോ ലാറ്റിനമേരിക്കയുടെ സൗന്ദര്യമോ ആഫ്രിക്കയുടെ വേഗതയോ അവർക്കില്ലെങ്കിലും..അവർ ഇന്ത്യൻ ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ ഒരായിരം വസന്ത കാലം തീർത്തവരാണ് അവർ ..

അനസ് എടത്തൊടിക.. വസന്തം പോൽ മനോഹരമല്ല അനസിന്റെ കേളി ശൈലി.അല്ലെങ്കിലും പ്രതിരോധക്കാരന് ഫുട്ബോളിന്റെ സൗന്ദര്യ പുസ്തകത്തിലോ റെക്കോർഡ് ബുക്കുകളിലോ സ്ഥാനമില്ലല്ലോ..

പക്ഷെ അനസിന്റെ കൈമുതൽ ഏന്നും തുകൽ പന്തിന് പിന്നാലെ ഓടാൻ തുടങ്ങിയ നാൾ തൊട്ടു ആ പന്തിനോടും കളിമൈതാനത്തിനോടും തോന്നിയ അടങ്ങാത്ത പ്രണയവും .. കഷ്ടപ്പാടിന്റ്റെ ജീവിത സാഹചര്യങ്ങളുമായി പടവെട്ടാൻ തുടങ്ങിയതു മുതൽ ജീവിതത്തിൽ ലഭിച്ച ആത്മവിശ്യാസവും.. ആർക്കു മുന്നിലും തോറ്റു കൊടുക്കാത്ത നിശ്ചയദാർത്യവും മനോധൈര്യവും..

അത് കൊണ്ട് തന്നെ അനസ് ഇന്ത്യൻ ഫുട്ബോളിന്റെ വസന്തമല്ല വസന്തകാലമാണ്.. കാരണം അനസ് ഇന്ത്യക്ക് വേണ്ടി കളിച്ച 12 കളികളിൽ ഇന്ത്യ തോറ്റത് ഒരു മാച്ചിൽ മാത്രമാണ്.
ഇന്ത്യൻ ഫുട്ബോളിന്റെ വർത്തമാന വസന്ത കാലത്തു കേരളം ഇന്ത്യൻ ഫുട്ബോളിന് സമ്മാനിച്ച നമ്മുടെ അഭിമാന താരകം..
ഇന്ത്യൻ ഫുട്ബോൾ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് കുതിക്കുമ്പോൾ ഇന്ത്യൻ ടീമിന്റെ നെടുംതൂണുകൾ അനസും ജിങ്കനും നയിക്കുന്ന പ്രധിരോധ വന്മതിൽ തന്നെ ആണ്… ഈ വസന്തകാലം ഇന്ത്യക്ക് സമ്മാനിച്ച ഈ കൂട്ടുകെട്ട് ഇനി നമ്മുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സിന്റെയും പ്രധിരോധ കോട്ട കാക്കും…

നാളുകളായി
ഓരോ കേരള ഫുട്ബോൾ പ്രേമിയുടെയും സ്വകാര്യ അഹങ്കാരം ആയിരുന്നു അനസ് എടത്തൊടിക..
പക്ഷെ ഒരു സങ്കടം മാത്രം ബാക്കിയായിരുന്നു..
കേരള ഫുട്ബോളിന് മാത്രമല്ല അനസിനും കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ ജേഴ്സിയിൽ എന്ന് കളിക്കാനാകും..

അനസിന്റെ ആഗ്രഹവും നമ്മുടെ പ്രാർത്ഥനയും ഇപ്പോൾ സഫലമായിരിക്കുന്നു
ഇനി ഹൃദയത്തിൽ കൈ വെച്ച് മാത്രമല്ല വാനിൽ നമുക്ക് ഉറക്കെ വിളിച്ചു പറയാം നമ്മുടെ സ്വന്തം അനസ് എന്ന്…

പിറന്ന നാടിന്റെ മണ്ണിലേക്ക് മലയാളിയുടെ ഫുട്ബോൾ ഹൃദയത്തിലേക്ക് മലപ്പുറത്തിന്റെ സുൽത്താന് സ്വാഗതം.. പ്രിയപ്പെട്ട കൂട്ടാളി സന്ദേശ് ജിങ്കനൊപ്പം ബ്ലാസ്റ്റേഴ്സിന്റെ പ്രധിരോധ കോട്ട വന്മതിൽ തീർത്തു കാത്തു സൂക്ഷിക്കാനും കേരളത്തിന്റെ യശസ്സ് വാനോളം ഉയർത്താനും മലയാളികളുടെ സ്വന്തം അനസിനു കഴിയട്ടെ…

BY
mubashir othukkungal

Facebook Comments