ഇന്ത്യൻ ടീമിൽ ബൂട്ടണിയാൻ സഹൽ

  • December 15, 2018
  • manjappada
  • News
  • 0
  • 161 Views

ഒരൊറ്റ സീസൺ കൊണ്ട് കേരള ജനതയുടെ അഭിമാന താരമായിരിക്കുകയാണ് കണ്ണൂരിന്റെ സ്വന്തം സഹൽ അബ്ദുൾ സമദ്. സീസണിലെ മോശം പ്രകടനം കാഴ്ച വെക്കുന്ന ബ്ലാസ്റ്റേഴ്സിൽ നിന്ന് ഇങ്ങനെ ഒരു മുത്തിനെ കിട്ടിയത് നമ്മുക്ക് നേട്ടമാണ്. ഇന്ത്യയുടെ ഓസിൽ എന്നാണ് ആരാധകർ സഹലിനെ വിശേഷിപ്പിക്കുന്നത്. അദ്ദേത്തിന്റെ കളിയുടെ ശൈലി ഓസിലിനെ പോലെയുള്ളതാണ്, അതുകൊണ്ട് തന്നെയാണ് ഇന്ത്യൻ ഓസിൽ എന്ന് സഹലിനെ വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ ഏറെ വൈകാതെ തന്നെ ആ സന്തോഷവാർത്തയും ഇന്ത്യൻ ടീമിലേക്കുള്ള മുപ്പത് അംഗ സ്‌ക്വാഡിൽ ഇടം നേടിയിരിക്കുകയാണ് ഈ ഇരുപതുകാരൻ. ഏഷ്യകപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ ടീമിൽ കളിക്കുമോ എന്ന് നമ്മുക് കാത്തിരുന്ന് കാണാം. ഇത്തവണത്തെ ഐ എസ് എൽ സീസണിൽ ബ്ലാസ്റ്റേഴ്സിനെ കൊണ്ട് ആകെ ഒരു നേട്ടം എന്ന് പറയുന്നത് സഹൽ എന്ന മികച്ച ഒരു കളിക്കാരനെ കൊണ്ടുവന്നതിലാണ്.ഈ ഐ എസ് എൽ സീസണിൽ നല്ല യുവതാരങ്ങൾ ഒത്തിരി അവതരിച്ചു എങ്കിലും സഹലിന്റെ കളി മികവ് കൊണ്ട് തന്നെയാണ് അദ്ദേഹത്തിന് ഇന്ത്യൻ ടീമിന്റെ ജേഴ്‌സി ഇടാൻ അവസരം ലഭിക്കുന്നത്. ഇന്ത്യൻ ടീമിന് വേണ്ടി സഹലിനെ പോലെയുള്ള യുവതാരങ്ങൾക്ക് ഒത്തിരി കാര്യങ്ങൾ ചെയ്യാൻ കഴിയും. ഇന്ത്യൻ ടീമിന്റെ സാധ്യത പട്ടികയിൽ ഇടം നേടിയ സഹലിന് ഒരായിരം ആശംസകൾ.

©Manjappada

Facebook Comments