ആവേശത്തിന്റ അഗ്നിചിറകുമായി ജിതിൻ.എം.എസ്

  • June 27, 2018
  • manjappada
  • Fans Blog
  • 0
  • 2542 Views

വല കാക്കുന്നവർ ഭയക്കുക..ആവേശത്തിന്റ അഗ്നിചിറകുമായി ജിതിൻ.എം.എസ്

ചരിത്രത്തിൽ ആദ്യമായി ഒരു കേരളീയനായ കളിക്കാരൻ ജിതിൻ എം എസിനെ കൈമാറ്റ തുക നൽകി കേരള ബ്ലാസ്റ്റേഴ്‌സ്
എഫ്.സി.കേരളയിൽ നിന്നും സ്വന്തമാക്കിയപ്പോൾ ആരാധകരിൽ ഉണരുന്നത് വലിയ പ്രതീക്ഷകളാണ്. എ.ടികെ, ഈസ്റ്റ്‌ ബംഗാൾ എന്നീ ടീമുകളുടെ വാഗ്ദാനം നിരസിച്ചാണ് ജിതിൻ ബ്ലാസ്റ്റേഴ്സിൽ ചേരാൻ തയ്യാറായത്.

പതിമൂന്ന് വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം കേരളം സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിട്ടതിൽ ജിതിൻ എം.എസ് എന്ന തൃശ്ശൂർക്കാരൻ വഹിച്ച പങ്ക് ചെറുതൊന്നും ആയിരുന്നില്ല.വളരെ അനായാസം ഗോളടിക്കാൻ കഴിവുള്ള ഈ ഇരുപതുകാരൻ ആക്രമണോൽസുകമായ കുതിച്ചുചാട്ടത്തിന് ചുക്കാൻ പിടിക്കുമ്പോൾ വല കാക്കുന്ന ഏതൊരു കാവൽ ഭടനും ഒന്ന് പതറിപ്പോകും.

മിക്കവാറും എല്ലാ ഫുട്ബോൾ അക്കാദമികളും സാമ്പത്തിക പരാധീനത മൂലവും വലിയ അക്കാദമികളുടെയും ക്ലബ്ബുകളുടെയും കളിക്കാരെ വമ്പൻ തുകക്ക് കൊണ്ടുവരുമ്പോൾ, അന്താരാഷ്ട്ര ഫുട്ബോൾ ലീഗുകളിലെ താരതമ്യേന ചെറിയ ടീം മാത്രം ആയ കേരള ബ്ലാസ്റ്റേഴ്‌സ് മറ്റു ഇന്ത്യൻ ക്ലബ്ബുകൾക്ക് ഉജ്ജ്വല മാതൃക കാണിച്ചിരിക്കുകയാണ് ജിതിനിലൂടെ.

🖋അജയ്.യു.കെ

Facebook Comments