അറേബ്യൻ മണ്ണിൽ ഇന്ത്യക്ക് ഇന്ന് ജീവൻമരണ പോരാട്ടം

  • January 14, 2019
  • manjappada
  • News
  • 0
  • 444 Views

എ എഫ് സി ഏഷ്യൻ കപ്പിലെ ഇന്ത്യ തങ്ങളുടെ മൂന്നാം മത്സരത്തിനിറങ്ങുബോൾ പ്രതീക്ഷകൾ ഏറെയാണ്. ബഹറിനുമായുള്ള ഈ മത്സരത്തിൽ വിജയം കൈവരിക്കാൻ സാധിക്കുകയാണെങ്കിൽ ഇന്ത്യക്ക് നോക്ക് ഔട്ട് റൗണ്ടിലേക്ക് കയറാൻ സാധിക്കും. ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടം ഇന്ന് അവസാനിക്കുമ്പോൾ രണ്ട് കളികളിൽ നിന്ന് ഒരു വിജയവും ഒരു തോൽവിയുമായി മൂന്ന് പോയിന്റോടെ രണ്ടാം സ്ഥാനത്താണ്. നൂറ്റിമുപ്പത് കോടി ജനതയുടെ പ്രാർത്ഥനയും സ്വപ്നവുമാണ് ഇന്ന് നടക്കാൻ പോവുന്ന മത്സരം വിധി എഴുതുന്നത്.

നിലവിൽ ലോകറാങ്കിങ്ങിൽ ഇന്ത്യ 97 ആം സ്ഥാനത്തും, ബഹ്‌റൈൻ 113 ആം സ്ഥാനതുമാണ്. ബഹ്‌റൈൻ ആണെങ്കിൽ അവരുടെ കഴിഞ്ഞ രണ്ട് കളിയിൽ നിന്ന് ഒരു തോൽവിയും ഒരു സമനിലയും ഏറ്റുവാങ്ങിയിരിക്കുകയാണ്. ഇനി അവരുടെ അടുത്ത ഘട്ടം എന്ന സ്വപ്നത്തിനു വിജയം അല്ലാതെ വേറെ വഴി ഇല്ല. തീ പാറുന്ന പോരാട്ടമായിരിക്കും ഇന്ന് നടക്കാൻ പോവുന്നത്. കരുത്തരായ ബഹ്‌റൈൻ തങ്ങളുടെ എല്ല പോരാട്ട വീര്യവും ഈ മത്സരത്തിൽ പുറത്തെടുക്കും എന്നത് നിസംശയം പറയാം.

യു എ ഇ യുമായുള്ള ഇന്ത്യയുടെ കഴിഞ്ഞ മത്സരത്തിൽ മികച്ച ഒരു പോരാട്ടം തന്നെ ആയിരുന്നു പുറത്തെടുത്തത്. അവസാനം വരേയും പൊരുതി. ശക്തമായ ടീമിനെതിരെ കരുത്ത് തെളിയിക്കാൻ ഇന്ത്യക്ക് സാധിച്ചു. അത് തരുന്ന ആത്മവിശ്വാസം ഒന്നും ചെറുതല്ല. മാത്രമല്ല തായ്‌ലൻഡ്നോടുള്ള ചരിത്ര വിജയവും. ഛേത്രിയും സംഘവും ഇന്ന് കളികളത്തിൽ എല്ലാം ഉറപ്പിച്ചു തന്നെയാണ് പോരാടാൻ ഇറങ്ങുന്നത്.അൽ ഷാർജ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 9:30 ആണ് മത്സരം. കാത്തിരിക്കാം അറേബ്യൻ മണ്ണിലെ തീ പാറുന്ന പോരാട്ടത്തിനായി.

Asiandreams

BackTheBlues💙

OneNationOneDream🇮🇳

Facebook Comments