
വരുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രാക്ടീസ് ഗ്രൗണ്ട് ആയി ഐഎസ്എൽ സംഘാടകർ ആയ FSDL അനുവദിച്ചിരിക്കുന്നത് വടക്കേ ഗോവയിലെ Peddem സ്പോർട്സ് കോംപ്ലക്സ് ആണ്.
ഗോവയിൽ 2014-ൽ നടന്ന പോർച്ചുഗീസ് ഭാഷ സംസാരിക്കുന്ന രാജ്യങ്ങളുടെ കോമൺവെൽത്ത് ഗെയിംസ് ആയ Lusofonia ഗെയിംസിനു മുന്നോടിയായി നിർമ്മിച്ച മികച്ച സൗകര്യങ്ങൾ ഉള്ള മൾട്ടിപർപ്പസ് സ്റ്റേഡിയം ആണ് peddem സ്പോർട്സ് കോംപ്ലക്സ്.ഇൻഡോർ സ്റ്റേഡിയവും ഔട്ട്ഡോർ സ്റ്റേഡിയവും ഉൾപ്പെട്ട സ്പോർട്സ് കോംപ്ലക്സ്.
ഗോവയിലെ ഏറ്റവും മികച്ച ഇൻഡോർ സ്റ്റേഡിയങ്ങളിൽ ഒന്നാണ് Peddem സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയം.
സ്പോർട്സ് അതോറിറ്റി ഓഫ് ഗോവ ആണ് (SAG) Peddem സ്പോർട്സ് കോംപ്ലക്സിന്റെ ഉടമസ്ഥർ.
ഗോവയുടെ തലസ്ഥാനമായ പനാജിയിൽ നിന്നും 13 കി.മീ. വടക്കു സ്ഥിതി ചെയ്യുന്ന മപുസ എന്ന ടൗണിലെ കരസ്വാഡ എന്ന സ്ഥലത്താണ് peddem സ്പോർട്സ് കോംപ്ലക്സ് സ്ഥിതി ചെയ്യുന്നത്.
ദയാനന്ദ് ബൻഡോദ്കർ കൃധ സൻകൂൽ സ്പോർട്സ് കോംപ്ലക്സ് എന്നാണ് Peddem സ്പോർട്സ് കോംപ്ലക്സ് 2016 മുതൽ അറിയപ്പെടുന്നത്.ഗോവയുടെ ആദ്യ മുഖ്യമന്ത്രി ആയിരുന്നു ദയാനന്ദ് ബൻഡോദ്കർ കൃധ സൻകൂൽ.
ഫുട്ബോൾ ടർഫും ഹോക്കി ടർഫും സിന്തറ്റിക് അത്ലറ്റിക് ട്രാക്കും ക്രിക്കറ്റ് പ്രാക്ടീസ് വിക്കറ്റുകളും ഉൾപ്പെട്ട ഗ്രൗണ്ടും ബോക്സിങ് ഹാൾ, സ്വിമ്മിംഗ് പൂൾ, ജിംനേഷ്യം,ബാഡ്മിന്റൺ കോർട്ടുകൾ,ടേബിൾ ടെന്നിസ്, ചെസ്സ്, കാരംസ് തുടങ്ങിയ ഗെയിംസിനുള്ള സൗകര്യങ്ങൾ അടങ്ങിയ ഇൻഡോർ സ്റ്റേഡിയവും ഉൾപ്പെട്ടതാണ് peddem സ്പോർട്സ് കോംപ്ലക്സ്.
2016 നാഷണൽ ഗെയിംസിനായി 175 കോടി രൂപയോളം മുടക്കി നവീകരിച്ച ഗോവയിലെ 6 സ്റ്റേഡിയങ്ങളിൽ ഒന്നാണ് peddem സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയം.
തുടർന്നു ഈ വർഷം ഗോവയിൽ നടക്കേണ്ടിയിരുന്ന നാഷണൽ ഗെയിംസിനു വേണ്ടി Peddem സ്പോർട്സ് കോംപ്ലക്സിലെ ഹോക്കി ടർഫ് ഉൾപ്പടെ നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.
Peddem സ്പോർട്സ് കോംപ്ലക്സിൽ ഫ്ലഡ്ലൈറ്റ് സൗകര്യം ഇല്ലാത്തത് മാത്രം ആണ് ഒരു പോരായ്മയായി ചൂണ്ടിക്കാണിക്കാനുള്ളത്.നൈറ്റ് പ്രാക്ടീസ് സെഷനുകൾക്കായി താത്കാലിക ഫ്ലഡ് ലൈറ്റ് സംവിധാനം ഐഎസ്എൽ അധികൃതർ ഒരുക്കി നൽകുമോ എന്നു അറിയേണ്ടിയിരിക്കുന്നു.
ഐഎസ്എൽ സംഘാടകർ ആയ FSDL ന്റെ നേതൃത്വത്തിൽ മറ്റു പ്രാക്ടീസ് ഗ്രൗണ്ടുകളോടൊപ്പം Peddem സ്പോർട്സ് ഗ്രൗണ്ടിലെയും ഫുട്ബോൾ ടർഫിന്റെ നവീകരണം ദ്രുത ഗതിയിൽ നടന്നു കൊണ്ടിരിക്കുന്നു.
മികച്ച ഫുട്ബോൾ ടർഫും ഡ്രസ്സിങ് റൂമും ജിംനേഷ്യവും വിസ്തൃതമായ ഇൻഡോർ ഹാളും ഉൾപ്പെട്ട മികച്ച സൗകര്യങ്ങൾ ലഭ്യമായ Peddem സ്പോർട്സ് കോംപ്ലക്സ് തീർച്ചയായും കേരള ബ്ലാസ്റ്റേഴ്സിനു ഗുണകരമാകും.
Facebook Comments