ആരാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഉടമ നിഖിൽ ഭരദ്വാജ് !!!

  • August 24, 2020
  • manjappada
  • Fans Blog
  • 0
  • 10540 Views

സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് ബ്ലാസ്റ്റേഴ്സിന്റെ ഭാവി സ്‌ക്വാഡ് ലക്ഷ്യമാക്കി മികച്ച പ്രവർത്തനങ്ങളുമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുമ്പോൾ ആരാധകരിൽ അധികം പേരും അറിയാതെ പോകുന്ന മറ്റൊരാൾ കൂടിയുണ്ട്.

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ ഉടമ നിഖിൽ ഭരദ്വാജ്.

24 വയസ്സ് മാത്രമാണ് നിഖിലിന്റെ പ്രായം.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഡയറക്ടർ ആണ് നിഖിൽ ഭരദ്വാജ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ ഉടമ പ്രസാദ് നിമ്മഗഡയുടെ മകൻ.

കഴിഞ്ഞ സീസണിൽ ആണ് ഇദ്ദേഹം ടീമിന്റെ ചുമതലകൾ ഏറ്റെടുക്കുന്നത്.കഴിഞ്ഞ സീസൺ തീർച്ചയായും നിഖിലിനു ഒരു ലേണിങ്‌ എക്സ്പീരിയൻസ് ആയിരുന്നു.

ദിവസേന ഓൺലൈൻ മീറ്റിംഗുകൾ നടത്തി ഈ കോവിഡ് പ്രതിസന്ധിയുടെ കാലത്തും ആക്റ്റീവ് ആണ് നിഖിൽ.ടീമിന്റെ റിക്രൂട്ട്മെന്റുകൾ നിഖിലിന്റെ കൂടി സൂക്ഷ്മ നിരീക്ഷണത്തിൽ ആണ് നടന്നു കൊണ്ടിരിക്കുന്നത്.

ഈ സീസണിൽ ബ്ലാസ്റ്റേഴ്സിൽ എത്തിയ പല യുവ താരങ്ങളുമായും കരാറിൽ എത്തുന്നതിനു മുമ്പ് ടീമിന്റെ വ്യക്തമായ ഭാവി പദ്ധതികൾ അവതരിപ്പിച്ചു ബോധ്യപ്പെടുത്തി ടീമിൽ എത്തിച്ചതും,നിഷു കുമാറിനെ പോലെയുള്ള താരങ്ങളെ ബെംഗളൂരു എഫ്സി പോലെയുള്ള ഒരു ക്ലബ്‌ വിട്ടു പോരാൻ പ്രേരിപ്പിച്ചതും നിഖിലിന്റെ ഇടപെടലുകൾ ആയിരുന്നു.

ഫുട്ബോൾ അദ്ദേഹത്തിനു ഒരു അഭിനിവേശം ആണ്.

ടീമിനെ ഒരു പ്രൊഫഷണൽ നിലവാരത്തിൽ എത്തിക്കുന്നതിനായി മുന്നിൽ നിന്നും പ്രവർത്തിക്കുന്നതും നിഖിൽ ഭരദ്വാജ് തന്നെയാണ്.
സഹൽ അബ്ദുൽ സമദ് ഉൾപ്പടെയുള്ള മലയാളി താരങ്ങളുടെയും മറ്റു ഇന്ത്യൻ താരങ്ങളുടെയും ദീർഘകാല കരാറിനു പിന്നിലും സ്പോർട്ടിങ് ഡയറക്ടറിനൊപ്പം നിഖിൽ ഭരദ്വാജിന്റെയും ദീർഘവീക്ഷണമുണ്ട്.

പ്രൊഫെഷനലിസം ടീമിന്റെ ഓരോ മേഖലയിലും കൊണ്ടു വരുന്നതിനായി വ്യക്തമായ പദ്ധതികളും അദ്ദേഹത്തിനുണ്ട്.

ആരാധകർക്ക് കൂടുതൽ പരിഗണന നൽകാൻ താല്പര്യപ്പെടുന്ന നിഖിൽ വലിപ്പചെറുപ്പമില്ലാതെ എല്ലാവരോടും ഇടപെടുന്ന സൗമ്യ വ്യക്തിത്വത്തിനു ഉടമയാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കടുത്ത ആരാധകൻ ആണ് നിഖിൽ.

സിങ്കപ്പൂരിലെ UWC ഇന്റർനാഷണൽ സ്കൂളിൽ ഹൈസ്കൂൾ വിദ്യാഭാസം പൂർത്തിയാക്കിയ നിഖിൽ അമേരിക്കയിലെ സതേൺ കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ നിന്നും ഇക്കണോമിക്സിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും ബിരുദം നേടിയിട്ടുണ്ട്.

ഉന്നത പഠനത്തിനു ശേഷം തങ്ങളുടെ തന്നെ ബിസിനസ്സ് സംരംഭങ്ങൾ ആയ MAA ടിവിയിലും MYLAN ലബോറട്ടറീസിലും EY ട്രാൻസാക്ഷൻ അഡ്വൈസറി സർവിസസിലും നിഖിൽ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്.

തുടർന്നു 2017 മുതൽ സിങ്കപ്പൂരിലെ ASA അഡ്വൈസറി സർവീസസിൽ കൺസൾട്ടന്റ് ആയി പ്രവർത്തിച്ച ശേഷം ഇന്ത്യയിൽ തിരിച്ചെത്തി വീണ്ടും തങ്ങളുടെ ബിസിനസ്സ് ചുമതലകൾ ഏറ്റെടുക്കുകയായിരുന്നു.

നിഖിൽ ഭരദ്വാജ് എന്ന യുവത്വത്തിന്റെ പ്രസരിപ്പുള്ള ഫുട്ബോൾ അഭിനിവേശമുള്ള യുവ ഉടമ കേരള ബ്ലാസ്റ്റേഴ്‌സിനു തീർച്ചയായും പ്രതീക്ഷകൾ നൽകുന്നു.

Facebook Comments

error: Content is protected !!